Sunday, February 21, 2010

When it rains

സന്ദ്യ മയങ്ങി തുടങ്ങി. എന്നാല്‍ ആകാശത്തിനു  ചുകപ്പു നിറം ഇല്ല. ആകെ കറുത്തിരുണ്ട് മൂടികെട്ടിയ നില്‍പ്പ്. മഴ ഒന്ന് പെയ്തിരുന്നെങ്ങില്‍ ഈ ചൂടിനു അല്പം ശമനം കിട്ടിയേനെ. പതിവുപോലെ വൈദ്യുതി പണിമുടക്കി. അരമണിക്കൂര് പവര്‍ കട്ട്‌.
കത്തിച്ച റാന്തല്‍ വിളക്ക് തിണ്ണമേല്‍ തൂക്കി അവള്‍ അതിനരികില്‍ ഇരുന്നു. മുറ്റത്തെ മാവില്‍ നിന്നും വീഴുന്ന മാമ്ബോടിയുടെ മണം കാറ്റില്‍ അലിഞ്ഞു ചെര്‍ന്നു. അറിയാതെ അവളില്‍ നിന്ന് സംഗീതം അടര്‍ന്നു വീണു. അതിനു അനുരാഗത്തിന്റെ ച്ചുകപ്പയിരുന്നു. കാമുകിയുടെ ഭാവമായിരുന്നു അവള്‍ക്കപ്പോള്‍. അവളുടെ പാട്ടിന്റെ താളത്തില്‍ എന്നവണ്ണം മാവിന്‍ ചില്ലകള്‍ ആടിയുലഞ്ഞു. കാറ്റിനു ശക്തി  കൂടിയിരിക്കുന്നു. ഒരു ഇളം തന്നുവ് തോനുനുണ്ട് ഇപ്പൊ. മഴ  പെയ്യുമോ അവള് ആകാശത്തേക്ക് നോക്കി. വിതുമ്പി നില്‍ക്കുന്ന കാര്‍മെഖങ്ങള്‍ക്ക് എന്തൊരു ഖനം. ഒന്ന് പെയ്തുകൂടെ. മഴയോട് എന്നും  പ്രണയമായിരുന്നു അവള്‍ക്കു.മഴയ്ക്ക് ഒത്തിരി കഥകള്‍ പറയാനുണ്ടാകും അവളോട്‌. ആര്‍ത്തിരമ്പി പെയ്യുന്ന മഴയില്‍ ആരുടെയൊക്കെയോ തേങ്ങലുകള്‍ കേള്‍ക്കാം. അത് കഥകള്‍ ആക്കാനായിരുന്നു അവള്‍ക്കിഷ്ടം. മഴയെ പഴിക്കുന്നവരോട് അവള്‍ക്കു പുച്ഛം തോന്നിയിരുന്നു. 
അവള് നോക്കി നില്‍ക്കെ മാനമിരുണ്ടു  മറുകര കാണാതവണ്ണം തിമിര്‍ത്താടി  മഴ പെയ്തു .  കാത്തിരുപ്പിന്റെ ഒടുവില്‍ മഴ എത്തിയതിന്റെ ഉല്‍പുളകം. ഓര്‍മകളെ തഴുകിയുണര്‍ത്തി, വരണ്ട ഭൂമിയില്‍ സാന്ത്വനമായി, തന്നിലേക്ക് പെയ്തിറങ്ങുകയാണ്‌ ഈ മഴ.  വരണ്ടുണങ്ങിയ  മനസിനും മണ്ണിനും  ഒരു തലോടലായി പെയ്തിറങ്ങുന്ന മഴയെ ജ്ഞാന്‍ പ്രണയിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറയാന്‍ അവള്‍ക്കു കൊതി തോന്നി. നീ പെയ്തിറങ്ങുമ്പോള്‍,നിന്നില്‍ സംഗീതമുണ്ട്, താളമുണ്ട്, ധ്വനിയുണ്ട്‌, രുദ്രഭാവമുണ്ട്.
എന്നില്‍ പെയ്തിറങ്ങുന്ന നിനക്ക് ശാന്തഭാവമാണ്. നീ എന്നോട് മന്ത്രിക്കുകയാണ്.


കോരിച്ചൊരിയുന്ന മഴയത്ത്, കന്ന്നെത്താദൂരത്ത്  നോക്കി നിങ്ങളും സ്വപ്നം കണ്ടിരിക്കില്ലേ??
മഴയെ ഒരിക്കലെന്ഗിലും പ്രന്നയിചിരിക്കില്ലേ ??
ഈ മഴ നിങ്ങളുടെ മനസ്സിലും പ്രണയവും സ്വപ്നവും വിരിയിചിരിക്കും, ഒരിക്കലെന്ഗിലും
ആത്മാവിലെ സംഗീതമായി, ഓര്‍മകളില്‍ പ്രണയം വിരിച്ചു ഒരു മഴക്കാലം കൂടി.

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete